മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലൊന്നാണ് വിവാഹം .ഉചിതമായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാൻ പതിനഞ്ചു വർഷമായി പരിണയം മംഗല്യ സഹായി പ്രവർത്തിച്ച് വരുന്നു. ഇപ്പോൾ ഈ സംവിധാനം കൂടുതൽ വിപുലീകരിച്ചു സൗകര്യപ്രദമായി പ്രയോജനപ്പെടുത്താൻ സാധിക്കുംവിധം ഓൺലൈൻ ആക്കിയിരിക്കുന്നു .ഈ സംവിധാനം പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിൽ വന്നു രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് രൂപ 500.(മറ്റു ഓൺലൈൻ സൈറ്റുകൾ 2500 മുതൽ 5000 രൂപ വരെ ഈടാക്കുന്നു).ക്ഷേത്രത്തിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പരിണയം ലിങ്കും യുസർ ഐഡി , പാസ്സ്‌വേർഡും എന്നിവ മൊബൈൽ നമ്പറിൽ മെസേജു് വഴി ലഭിക്കുന്നതാണ് . ഒരു വർഷത്തേക്ക് പരിധി ഇല്ലാതെ ഗ്രഹനിലകൾ തിരഞ്ഞെടുക്കുവാൻ സാധിക്കും.(മറ്റു ഓൺലൈൻ സൈറ്റുകളിൽ പരിമിതപ്പെടുത്തിയിട്ടുണ്ട് ). ജാതകം നോക്കി ചേരുന്ന പക്ഷം ,പരിണയവുമായി ബന്ധപ്പെട്ടു ചേരുന്ന ജാതകത്തിന്റ മേൽവിലാസം വങ്ങേണ്ടതാണ് .കല്യാണം നിശ്ചയിച്ചു കഴിഞ്ഞാൽ 5000 രൂപ പരിണയത്തിൽ അടയ്ക്കേണ്ടതാണ്.